1 | ഫാത്തിമ ജസ്ന. കെ |
വായന അറിവിന്റെ ദീപമണയാതിരിക്കുവാനതില്എണ്ണയായി വായന നല്‍കുവിന്‍ വിശാലമീ അറിവിന്‍ സാഗരത്തില്‍ നീന്തിക്കടക്കുവാന്‍ വായനയൊരു വഞ്ചി മാത്രം പുസ്തകത്താളുകള്‍ മിന്നിമറയുമ്പോള്‍ അറിവിന്റെ സാഗരം ഓളം തള്ളുന്നു പുസ്തകത്താളിലെ ഓരോ വാക്കിനു മുണ്ടതിവിശാലമാം ആശയം വായനയുണ്ടെങ്കില്‍ നമ്മള്‍ക്ക് വിജയത്തിലെത്താന്‍ വഴിവേറെവേണ്ട വായനയെന്ന മൂന്നക്ഷരംകോര്‍ക്കുന്നു നമ്മളിലറിവിന്റെ മണമൂറും പൂമാല |